പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനി ഇന്ന് ജന്മനാട്ടിലെത്തും. ജന്മനാടായ മൈനാഗപ്പള്ളിയില്‍ 19 വരെ ഉണ്ടാകും. മാതാവിനെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
ഉച്ചയ്ക്ക് മൂന്നരക്കുള്ള വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിലെത്തുക. അവിടെനിന്ന് നേരെ മൈനാഗപ്പള്ളിയിലേക്ക് തിരിക്കും. രാത്രി പതിനൊന്നോടെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലിലെത്തി മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
എട്ടിന് അദ്ദേഹം മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി തലശ്ശേരിയിലേക്ക് പോകും. ഒമ്പതിനാണ് വിവാഹം. തുടര്‍ന്നുള്ള ദിവസങ്ങള്‍ അദ്ദേഹം അന്‍വാര്‍ശ്ശേരിയിലായിരിക്കും ചെലവഴിക്കുക. മഅദനിയുടെ സംരക്ഷണത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് അസി.കമ്മീഷണര്‍മാര്‍ ഉള്‍പ്പെട്ട പോലീസ് സംഘം അനുഗമിക്കുന്നുണ്ടെന്നാണ് വിവരം.
കൂടാതെ കേരളത്തില്‍ നിന്നുള്ള റൂറല്‍ എസ്.പി. അശോകന്, ഡിവൈ.എസ്.പി. ജേക്കബ്, ശാസ്താംകോട്ട സി.ഐ. വി.എസ് പ്രശാന്ത്, എസ്.ഐ. ആര്.രാജീവ് എന്നിവരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. 235 സിവില്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ടാകും.