മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിനിടെയാണ് ഇത്തരത്തിലൊരു പ്രസ്ഥാവന അദ്ദേഹം നടത്തിയതും പിന്നീടത് വിവാദമായതും.
തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സെന്‍കുമാറിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 29 നാണ് സെന്‍കുമാര്‍ സൈബര്‍ സെല്ലിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
രണ്ട് ജാമ്യാക്കാരെ ഹാജരാക്കിയ ശേഷം അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് സെന്‍കുമാറിനെ വിട്ടയച്ചത്. വിവാദമായ അഭിമുഖം സംബന്ധിച്ച രേഖകള്‍ വാരിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘം ഈ രേഖകള്‍ കോടതിയില്‍ നിന്ന് സ്വീകരിക്കും.