മോശം പെരുമാറ്റം; ജഡേജയ്ക്ക് മൂന്നാം ടെസ്റ്റ്‌ നഷ്ടമാകും

0
515

അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ശ്രീലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജയ്ക്കു സസ്‌പെന്‍ഷന്‍. ഇതോടെ അടുത്ത ടെസ്റ്റില്‍ ജഡേജയ്ക്ക് കളിക്കാനാവില്ല. കളിക്കിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് ഐസിസി ജഡേജയെ സസ്‌പെന്‍ഡ് ചെയ്തത്. കൊളംബോ ടെസ്റ്റിനിടെ സ്വന്തം പന്ത്‌ റിട്ടേണ്‍ ഷോട്ടില്‍ പിടിച്ചെടുത്ത് ദിമുത് കരുണരത്നയ്ക്ക് നേരെ അപകടകരമായി എറിഞ്ഞ പ്രവൃത്തിയാണ് ശിക്ഷയ്ക്ക് ആധാരം. അമ്പയര്‍മാരായ റോഡ്‌ ടക്കര്‍, ബ്രൂസ് ഓക്സന്‍ഫോര്‍ഡ് എന്നിവര്‍ ജഡേജയെ താക്കീത് ചെയ്തിരുന്നു.  മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here