ഹജ്ജ് ക്യാമ്പിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ് പ്രവർത്തനം തിങ്കളാഴ്ച മുതൽ നെടുമ്പാശ്ശേരിയിലേക്ക് മാറും. വിമാനത്താവളത്തിലെ മെയിൻറനൻസ് ഹാങ്ങറിലാണ് പ്രവർത്തിക്കുക. ബുധനാഴ്ച മുതൽ ഹജ്ജ് സെല്ലിെൻറ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യവിമാനം 13ന് രാവിലെ 6.30ന് മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ്ഒാഫ് ചെയ്യും. ഇത്തവണ 11,377 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്നത്. ഇതിൽ 22 കുട്ടികളും 5,997 സ്ത്രീകളും 5,358 പുരുഷന്മാരുമുണ്ട്. സൗദി എയർലൈൻസ് 39 സർവിസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.