ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും എച്ച് വണ്‍ എന്‍ വണ്‍ പിടിയില്‍; വീഡിയോ പുറത്തുവിട്ട് ആമിര്‍ഖാന്‍

0
153

 


മുംബൈ; ആമിര്‍ ഖാനും ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും എച്ച് വണ്‍ എന്‍ വണ്‍ പിടിയില്‍. ‘സത്യമേവജയതേ’ ചടങ്ങിനിടെ പുറത്തു വിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് പന്നിപ്പനി പിടികൂടിയ കാര്യം ആമിര്‍ വെളിപ്പെടുത്തിയത്.

പകരും എന്നുള്ളതിനാല്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് വീഡിയോയില്‍ ആമിര്‍ പറഞ്ഞു. രോഗത്തില്‍ നിന്നും സുഖം പ്രാപിക്കാന്‍ എത്ര ദിവസം വേണ്ടിവരുമെന്ന് വ്യക്തമല്ല. ഇരുവരും ഒരാഴ്ചയോളം വിശ്രമത്തിലായിരിക്കുമെന്നാണ് സൂചന.

‘സത്യമേവജയതേ’ വേദിയില്‍ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിന് സാക്ഷികളായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, നിത അംബാനി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എന്നിവര്‍ ഉണ്ടായിരുന്നു. എച്ച്1എന്‍1 വൈറസാണ് പന്നിപ്പനി പടര്‍ത്തുന്നത്. ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 250 ഓളം പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here