ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് ശേഖരം പിടികൂടി

0
81

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വന്‍ ബോംബ് ശേഖരം കണ്ടെടുത്തു. പേയാട് ജംഗ്ഷനില്‍ അരുണ്‍ലാലിന്റെ വീട്ടില്‍ നിന്നാണ് ഉഗ്രശേഷിയുള്ള നാല് നാടന്‍ബോംബുകള്‍ പൊലീസ് പിടിച്ചെടുത്തത്. ഇയാളുടെ അച്ഛന്‍ അയ്യപ്പനാണ് പൊലീസിനെ വിവരം അറിയിച്ചത്. അരുണ്‍ലാല്‍ ഇപ്പോള്‍ ഒളിവിലാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം പേയാട് ലോക്കല്‍കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലെ പ്രതിയാണ് അരുണ്‍ലാല്‍. ഇയാള്‍ക്കെതിരെ പിതാവിനെ മര്‍ദ്ദിച്ചെന്ന കേസും നിലവിലുണ്ട്. പ്രതി സ്ഥിരം പ്രശ്നക്കാരനാണെന്നും പൊലീസ് പറയുന്നു.പൊലീസ് വീട്ടിലെത്തിയ ശേഷമാണ് പിതാവ് തന്നെയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതെന്ന് അറിയുന്നത്. ബോബുകള്‍ ഒളിപ്പിച്ചുവെച്ച സ്ഥലം കാട്ടിക്കൊടുത്തതും പിതാവാണ്. പൊലീസ് എത്തുന്ന വിവരം അറിഞ്ഞതോടെ അരുണ്‍ലാല്‍ ഒളിവില്‍ പോവുകയായിരുന്നു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം മലയന്‍കീഴ് പൊലീസ് കേസെടുത്തു.

പേയാട്, കാട്ടാക്കട, വിളപ്പില്‍ മേഖലകളില്‍ കഴിഞ്ഞ ഏതാനും നാളുകളായി ആര്‍എസ്എസ് ബിജെപി ക്രിമിനല്‍ സംഘം അക്രമങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി വന്‍ ആയുധ ശേഖരണവും നടക്കുന്നുണ്ട്. ബോധപൂര്‍വ്വം നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബോംബ് നിര്‍മ്മാണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം വിളപ്പില്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇന്നലെ ഐഎന്‍ടിയുസി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താനും ബിജെപി ശ്രമം നടന്നു. ഇതുകണ്ടു നിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here