ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് നില പ്രതിപക്ഷത്തിനു തിരിച്ചടിയായി; ഗോപാൽകൃഷ്ണ ഗാന്ധിക്കു വോട്ടുകള്‍ കുറഞ്ഞു

0
125

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രണ്ടു കാര്യങ്ങള്‍ പ്രതിപക്ഷത്തിനു തിരിച്ചടിയായി. ഒന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിനെ വോട്ടുകള്‍ അഞ്ഞൂറില്‍ കുറയ്ക്കണം, പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിക്കു വോട്ടുകള്‍ കൂട്ടണം. രണ്ടു ലക്ഷ്യങ്ങളും തെറ്റിയതില്‍ പ്രതിപക്ഷ സഖ്യത്തിനു നിരാശയുണ്ട്.

ഗോപാൽകൃഷ്ണ ഗാന്ധിക്കു വോട്ടുകള്‍ കൂട്ടണം എന്ന് ലക്ഷ്യം വെച്ചെങ്കിലും നിലവിലെ പ്രതിപക്ഷ വോട്ടുകള്‍ തന്നെ കുറഞ്ഞ അവസ്ഥ വരുകയും ചെയ്തു.

പ്രതീക്ഷിച്ചതിനെക്കാൾ ഇരുപതിലേറെ വോട്ടുകള്‍ ആണ് ഗോപാൽകൃഷ്ണ ഗാന്ധിക്കു കുറഞ്ഞത്. വെങ്കയ്യ നായിഡുവിന് 516 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടുകള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന മീരാകുമാറിനു ലഭിച്ചതിനെക്കാൾ നാൽപതോളം വോട്ടുകൾ അധികം ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. പക്ഷെ വോട്ടുകള്‍ കുറഞ്ഞു.

മറുവശത്ത് വെങ്കയ്യ നായിഡുവിനെ വോട്ടുകള്‍ കൂടുകയും ചെയ്തു. ജനതാദൾ(യു), ബിജെഡി പിന്തുണ കാരണം മീരാകുമാറിനു ലഭിച്ച 225 വോട്ടുകൾക്കു പുറമേ 40 വോട്ടുകൾകൂടി ഗോപാൽകൃഷ്ണ ഗാന്ധിക്കു ലഭിക്കേണ്ടതായിരുന്നു. പക്ഷെ ലഭിച്ചില്ല. വോട്ടിങ്ങിൽ പങ്കെടുക്കാതിരുന്ന 14 എംപിമാരിൽ 11 പേരും പ്രതിപക്ഷ പാർട്ടികളിൽനിന്നായതും ഗോപാൽകൃഷ്ണ ഗാന്ധിക്ക് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here