തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടുമെന്ന് എന്‍സിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും, നിലവില്‍ സംസ്ഥാന പ്രസിഡന്റിന്റെ ചാര്‍ജ് വഹിക്കുകയും ചെയ്യുന്ന ടി.പി.പീതാംബരന് മാസ്റ്റര്‍ 24 കേരളയോട് പറഞ്ഞു.
ഉഴവൂരിന്റെ മരണം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിടന്റ്റ് ആയിരിക്കെയാണ് ഉഴവൂര്‍ വിജയന് മരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമായി ഉഴാവൂരിന്റെ മരണം മാറിയിരിക്കുന്നു.
ഉഴവൂരിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എനിക്ക് മാദ്ധ്യമങ്ങളിലൂടെയുള്ള കേട്ടറിവ് മാത്രമേയുള്ളൂ. ആരും എന്നോടു പറയുകയോ, പാര്‍ട്ടിയില്‍ ഔദ്യോഗികമായി ആരെങ്കിലും എനിക്ക് പരാതി നല്‍കുകയോ, പാര്‍ട്ടിക്ക് പരാതി നല്‍കുകയോ ഒന്നും ചെയ്തിട്ടില്ല.
പക്ഷെ വിവാദങ്ങള്‍ ഉയര്‍ന്ന രീതി വെച്ച് നോക്കുമ്പോള്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആല്ലെങ്കിലും അങ്ങിനെ ആണല്ലോ. വിവാദങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണം. ഉഴാവൂരിന്റെ മരണകാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യും.
പക്ഷെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി എന്നു കൂടണം എന്ന കാര്യത്തില്‍ തീരുമാനമായില്ല. അതിന്റെ സമയം എല്ലാവരുമായും ആലോചിച്ച് കണ്ടെത്തണം. എന്‍സിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താത്കാലികമായ ചാര്‍ജ് ആണ് കേരളത്തിന്റെ കാര്യത്തില്‍ ഞാന്‍ വഹിക്കുന്നത്.
മറ്റൊരു തീരുമാനം വരുന്നത് വരെയാണ് എനിക്ക് ചാര്‍ജ് തന്നിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങുകയാണ്. അതിനു ശേഷം മാത്രമേ പാര്‍ട്ടി തിരഞ്ഞെടുപ്പ് വരികയുള്ളൂ.
തിരഞ്ഞെടുപ്പ് വരുന്നത് വരെ നോമിനേറ്റഡ് കമ്മറ്റി ആകും തലപ്പത്ത് വരിക. സംഘടനാ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.