കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഭീക്ഷണിയായി മാംസഭോജിയായ പേന്‍

0
409

കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഭീക്ഷണിയായി പേന്‍ പേലുള്ള മാംസഭോജികള്‍ കടലില്‍ ഉള്ളതായി കണ്ടെത്തി. കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മെല്‍ബണിലെ സാം കനിസെ എന്ന 16കാരനാണ് പേന്‍ പോലുള്ള ചെറു ജീവികളുടെ ആക്രമണത്തിനിരയായത്.

ഫുട്ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ സാമിന്റെ കാലില്‍ ജീവികള്‍ പറ്റിപ്പിടിക്കുകയും കാലിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു. കടല്‍വെള്ളത്തില്‍നിന്ന് തിരിച്ചു കയറി മിനിറ്റുകള്‍ക്കുള്ളില്‍ കാലില്‍നിന്ന് രക്തപ്രവാഹമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേന്‍ പോലുള്ള ചെറു ജീവികള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഇവ സാമിന്റെ ത്വക്ക് ഭക്ഷണമാക്കിയതിനെ തുടര്‍ന്നാണ് രക്തപ്രവാഹമുണ്ടായത്.

രക്തപ്രവാഹം നില്‍ക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് സാമിന്റെ പിതാവ് ജറോഡ് കനിസെ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു സംഭവം അസാധാരണമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കടല്‍പേന്‍ പോലുള്ള ജീവിയാണ് സാമിന്റെ കാലില്‍ പറ്റിപ്പിടിച്ചതെന്ന് ന്യൂ സൗത്ത് വേല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകനായ അലിസ്റ്റര്‍ പുരെ പറഞ്ഞു. എന്നാല്‍ കടല്‍ പേനുകള്‍ കടിച്ച് ഇത്തരമൊരു അപകടമുണ്ടാകുന്നത് അസാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here