ന്യൂഡൽഹി: ബിജെപിയും അതിലേറെ കോണ്‍ഗ്രസും ആകാംക്ഷയോടെ കാക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും.
കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന ഗുജറാത്തില്‍ നിന്നുള്ള ഒരു രാജ്യസഭാ സീറ്റ് പിടിച്ചടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തില്‍ ഗുജറാത്ത് സംഭവ വികാസങ്ങള്‍ നീങ്ങുന്നത്.
ആകെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് നാളെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ രണ്ടു സീറ്റും ബിജെപി അനായാസം ജയിക്കും.
ആ രണ്ടു സീറ്റുകളില്‍ അനായാസ വിജയം നേടുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ്. മൂന്നാമത് സീറ്റാണ് വിവാദം സൃഷ്ടിക്കുന്നത്.
മൂന്നാമത് സീറ്റില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് സോണിയയുടെ വിശ്വസ്തന് ആയ അഹമ്മദ് പട്ടേലിനെയാണ്. അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് അനായാസം കഴിയുകയും ചെയ്യുമായിരുന്നു. പക്ഷെ അങ്ങിനെ അഹമ്മദ് പട്ടേല്‍ ജയിക്കേണ്ട എന്നു അമിത് ഷാ തീരുമാനിച്ചതോടെ ഗുജറാത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി.
മുഖ്യമന്ത്രി പദം മോഹിക്കുന്ന ശങ്കര്‍സിംഗ് വഗേല ഉടന്‍ തന്നെബിജെപിയിലേക്ക് മാറി. വഗേലയ്ക്ക് ഒപ്പം വഗേല അനുകൂലികള്‍ കൂടി ഒഴുകി. ആറു കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്.
57 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ എന്നത് 51 ആയി മാറി. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ അകന്നു നില്‍ക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം ഒരു രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ട 44 എംഎല്‍എ മാരെയും കൂട്ടി കോണ്‍ഗ്രസ് നേതൃത്വം രായ്ക്ക് രാമാനം ബംഗളൂര്വില്‍ റിസോര്‍ട്ട് രാഷ്ട്രീയം പയറ്റി തുടങ്ങി.
ഒപ്പം എന്‍ഫോഴ്സ്മെന്റ് ആണ് റിസോര്‍ട്ടുകളിലേക്ക് എത്തിയത്. റിസോര്‍ട്ട് രാഷ്ട്രീയത്തിനു നേതൃത്വം നല്കിയ കര്‍ണ്ണാടക മന്ത്രി ഡി.ശിവകുമാറിനെയാണ് എന്‍ഫോഴ്സ്മെന്റ് പിടിച്ചത്. കോടിക്കണക്കിന് അനധികൃത പണമാണ് ശിവകുമാറില്‍ നിന്നും പിടിച്ചത്.
കുരുക്കുകളില്‍ നിന്നും കുരുക്കുകളിലേക്കും കേസുകളിലേക്കും ശിവകുമാര്‍ നീങ്ങിയതോടെ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ആദ്യ ടീമിനെ കര്‍ണ്ണാടക റിസോര്‍ട്ടില്‍ നിന്നും ഗുജറാത്തില്‍ എത്തിച്ചിരിക്കുന്നു. ര
ണ്ടാമത് ടീമിനെ എത്തിക്കുന്ന പരിപാടികള്‍ നടക്കുകയാണ്. 44 വോട്ടുകള്‍ കോണ്‍ഗ്രസ് നേടുമോ? 51 എംഎല്‍എമാര്‍ ഒപ്പം ഉണ്ടായിട്ടുകൂടി, 44 വോട്ടുകള്‍ ജയത്തിനു മതിയെന്നിരിക്കെ പോലും കോണ്‍ഗ്രസ് നേതൃത്വത്തിനു ആത്മവിശ്വാസമില്ല. കാരണം 15 കോടി രൂപയാണ് ബിജെപി നേതൃത്വം ഓഫര്‍ ചെയ്തിരിക്കുന്നത് എന്നാണു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിക്കുന്നത്. ആരും വീണു പോകും. കാരണം 15 കോടിയാണ്. അതും കൂടാതെ വരുന്ന നിയമസഭയില്‍ കാബിനറ്റ് പദവിയും . പോരെ പൂരം.
അത് കൂടാതെ നോട്ടയും, അസാധു വോട്ടുകളും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കിടിക്കുകയാണ്, ഗുജറാത്തിനെ ഓര്‍ത്ത്. കാരണം അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കുക എന്നത് കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു.