ജയിലില്‍ ദീലീപിനു പ്രത്യേക സൗകര്യങ്ങളെന്നു വീണ്ടും ആരോപണം

0
66

ആലുവ സബ്ജയിലില്‍ നടന്‍ ദിലീപിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി ആക്ഷേപം. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പത്തു വര്‍ഷം മുമ്പത്തെ കേസില്‍ വാറണ്ട് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രണ്ടു ദിവസം ആലുവ സബ് ജയിലില്‍ കഴിയേണ്ടിവന്ന പെരുമ്പാവൂരിലെ ഒരു ഓട്ടോ ഡ്രൈവറാണ് ജയിലില്‍ ദിലീപിന് ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സബ് ജയിലില്‍ ദിലീപിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു ഇയാള്‍.

പകല്‍ പലപ്പോഴും സെല്ലില്‍ ദിലീപ് സെല്ലില്‍ ഉണ്ടാകാറില്ല. ഭക്ഷണ സമയത്ത് മണിക്കൂറുകള്‍ തന്നെ നടന്‍ സെല്ലിന് പുറത്തായിരിക്കുമെന്നും മിക്കവാറും സമയത്ത് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുറിയിലാണ് ദിലീപ് കഴിയുന്നതെന്നാണ് അറിയുന്നത്.

മറ്റു തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന സമയത്തും ദിലീപ് കഴിക്കാനെത്താറില്ല. ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നതെന്നാണ് ജയിലിനകത്തു നിന്നുള്ള വിവരം. ദിലീപ് ഉപയോഗിക്കുന്നത് മറ്റു തടവുകാര്‍ക്കുള്ള ശൗചാലയമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജയിലില്‍ ദിലീപിന് മറ്റുള്ളവര്‍ക്കില്ലാത്ത ആനുകൂല്യം ലഭിക്കുന്നതായി ജയിലില്‍ കഴിഞ്ഞ് മോചതനായ പെരുമ്പാവൂര്‍ സ്വദേശിയാണ് മുമ്പും ഇത്തരത്തില്‍ ആക്ഷേപമുണ്ടായിരുന്നെങ്കിലും ജയിലധികൃതര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

അതേസമയം, ദിലീപിന് ലഭിക്കുന്ന സൗകര്യങ്ങളില്‍ സഹതടവുകാര്‍ക്ക് അമര്‍ഷമുണ്ട്. കേസിലെ മറ്റൊരു പ്രതിയായ വിജീഷ്, ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെരുമ്പാവൂര്‍ സ്വദേശിയുടെ സഹതടവുകാരനായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പറയാന്‍ ഭയന്നാണ് അവര്‍ മിണ്ടാതെയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here