ജയ്റ്റിലിക്ക് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷനും നാളെ കേരളത്തില്‍

0
109

കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളിലേക്ക് കേന്ദ്രതലത്തില്‍ വന്‍ ശ്രദ്ധ കൊണ്ടു വരാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാളെ കേരളത്തിലെത്തും. നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തില്‍ തെളിവെടുപ്പ് നടത്തുന്ന കമ്മിഷന്‍ തിരുവനന്തപുരത്തെ ബി.ജെ.പി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക.

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി കഴിഞ്ഞ ദിവസം കേരളത്തിലെത്തി കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തിലെത്തി അന്വേഷണം നടത്തുന്നത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും കേസുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിനു നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവര്‍ എത്തുന്നതെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here