ഡി സിനിമാസ് പൂട്ടിയ നടപടി; ദിലീപിന്റെ സഹോദരന്‍ കോടതിയില്‍

0
227

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടിയ നടപടിക്കെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു.

നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണു നടപടിക്കു കാരണം. നഗരസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here