ദിലീപിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും; ജാമ്യാപേക്ഷയുടെ കാര്യത്തില്‍ ആശയക്കുഴപ്പം

0
109


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാര്‍ ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകന്‍ രാമന്‍പിള്ളയാകും ദിലീപിന് വേണ്ടി ഹാജരാകുക.

റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ ദിലീപ് പക്ഷത്ത് തീരുമാനമായില്ല എന്നാണു സൂചന. കാരണം ഒരു തവണ ഹൈക്കോടതി ജാമ്യാപേക്ഷ നല്‍കിയതിനാല്‍ നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കണോ എന്നാണ് ചോദ്യം. ഈ കാര്യത്തിൽ ദിലീപിന്റെ അഭിഭാഷകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

നാളെയും ജാമ്യാപേക്ഷ തള്ളിയാല്‍ അത് വലിയ തിരിച്ചടിയാകും. ജാമ്യാപേക്ഷ നല്‍കിയില്ലെങ്കില്‍ വീണ്ടും റിമാന്‍ഡിനു കോടതി ഉത്തരവിടും.

കഴിഞ്ഞ തവണ ജാമ്യാപേക്ഷ നല്‍കുമ്പോള്‍ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ ആയിരുന്നു. ഇന്നു അപ്പുണ്ണി പോലീസിനു മുന്‍പാകെയുണ്ട്. ഈ സാഹചര്യം ഹൈക്കോടതി കണക്കില്‍ എടുക്കുമോ എന്നാണു എന്നാണു അഭിഭാഷകര്‍ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here