പിണറായി കള്ളം പറയുന്നു, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജം

0
102

 

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അക്രമങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിനെ നേരിടാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്നത് കെട്ടുകഥയാണ്. അങ്ങനെയാണെങ്കില്‍ പോലും അതില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം-കുമ്മനം പറഞ്ഞു പോലീസിന്റെ നിഷേധാത്മകമായ നയങ്ങളാണ് കേരളത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ പെരുകാന്‍ കാരണമെന്നും ഈ യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയണമെന്നും പറഞ്ഞ കുമ്മനം സംഘട്ടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബിജെപി നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് അവരുടെ നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും ഇത് സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നുവെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here