പിന്തുണച്ചവര്‍ക്ക് നന്ദി; ഫിറ്റ്നസ് തെളിയിച്ച് തിരിച്ചുവരും : ശ്രീശാന്ത്‌

0
114

തന്നെ പിന്തുണച്ചവര്‍ക്കും തന്റെ വാക്കുകളെ വിശ്വസിച്ചവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇനി തന്റെ ആദ്യലക്ഷ്യം കേരള ടീമില്‍ എത്തുകയാണെന്ന് പറഞ്ഞ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.തനിക്ക് 34 വയസേ ആയിട്ടുള്ളു, ഫിറ്റ്‌നസ് തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്നും കെസിഎയുടെ നിലപാടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞ ശ്രീശാന്ത് ചെയ്യാത്ത തെറ്റിന്റെ പേരില്‍ താനും തന്റെ കുടുംബവും ഒരുപാട് അനുഭവിച്ചെന്നും പറഞ്ഞു.ആര്‍ക്കും എതിരായി സംസാരിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എതിരെ നിന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. പക്ഷേ ഇനി മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് പിന്തുണക്കണമെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here