പേരു പരാമര്‍ശിച്ചു; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും കേസ്

0
81

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ കേസ്. നടിയുടെ പേര് പുറത്തു പറഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

പോലീസ് ആസ്ഥാനത്തുള്ള ഹൈടെക് സെല്ലിനാണ് പരാതി കൈമാറിയത്. പ്രാഥമിക അന്വേഷണത്തില്‍ പരാതി കഴമ്പുള്ളതാണെന്ന് ഹൈടെക് സെല്‍ കണ്ടെത്തി. അതിനിടെ വിമന്‍ ഇന്‍ കളക്ടീവിന്റെ എഫ് ബി പേജില്‍ നിന്ന് നടിയുടെ പേര് മാറ്റുകയും ചെയ്തു.അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഈ കേസിലെ ഹൈക്കോടതി പരമാര്‍ശമാണ് സംഘടനയ്ക്ക് വിനയായത്.

നടിയോടു മാപ്പു പറഞ്ഞുവെന്നതു കൊണ്ട് ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. നടി മാപ്പുകൊടുത്താലും തെറ്റ് തെറ്റു തന്നെയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി നിലപാട് എടുത്തു. ഇതോടെയാണ് പായിച്ചിറ നവാസ് ഡിജിപിക്ക് വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരാതി നല്‍കിയത്. തൊട്ട് പിന്നാലെ എഫ് ബി പേജില്‍ നിന്ന് പേര് മാറ്റുകയും ചെയ്തു.

പായിച്ചിറ നവാസിന്റെ പരാതിയില്‍ ആര്‍ക്കെതിരെ കേസ് എടുക്കണമെന്നതില്‍ പൊലീസ് ആദ്യം വ്യക്തത വരുത്തും. പ്രസ്തുത എഫ് ബി പേജ് ഉപയോഗിക്കുന്ന ഐപി അഡ്രസ് കണ്ടെത്തും. ഈ ഐപി ഉപയോഗിച്ച ആളെയാകും പ്രതിയാക്കുക. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നത് രജിസ്റ്റേര്‍ഡ് സംഘടനയല്ല.

അതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നടിയുടെ പേര് വന്ന എഫ് ബി പേജിന്റെ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാകും നടത്തുക. ഈ സാഹചര്യത്തിലാണ് ഹൈടെക് സെല്ലിന് പരാതി കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here