ബിജെപി മെഡിക്കല്‍ കോളേജ് കോഴ വിവാദം ആവശ്യമെങ്കില്‍ സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

0
86

തിരുവനന്തപുരം: ബിജെപി മെഡിക്കല്‍ കോളേജ് കോഴ വിവാദം ആവശ്യമെങ്കില്‍ സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അക്രമം നടത്താന്‍ സാധ്യതയുയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി ഈ അക്രമത്തിനു പദ്ധതിയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോഴ അന്വേഷണം ആവശ്യമെങ്കില്‍ സിബിഐയെ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും ഈ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിജിലന്‍സ് നടത്തിവരുന്ന അന്വേഷണം ഗൌരവതരമാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ അന്വേഷണം നടന്നു വരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യോത്തര വേളയിൽ മുസ്‌ലിം ലീഗ് അംഗങ്ങളാണ് മെഡിക്കൽ കോഴ വിഷയം ഉന്നയിച്ചത്. പല ബിജെപി നേതാക്കൾക്കും കഴിഞ്ഞ കുറച്ചുകാലങ്ങളായി അവിശ്വസനീയമായ സാമ്പത്തിക വളർച്ചയുണ്ടായിട്ടുണ്ടെന്ന് എം. സ്വരാജ് സഭയില്‍ പറഞ്ഞു. ഈ കാര്യവും അന്വേഷണത്തിനു വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here