മണിക്കൂറുകള്‍ നീണ്ട ഇന്റർനെറ്റ് തകരാറില്‍ പാകിസ്ഥാന്‍ വലഞ്ഞു; വിമാന സര്‍വീസുകള്‍ താളം തെറ്റി

0
92


ഇസ്‍ലാമാബാദ്: ഇന്റർനെറ്റ് തകരാറില്‍ പാകിസ്ഥാന്‍ വലഞ്ഞു. കടലിനടിയിലൂടെ പോകുന്ന ഇന്ത്യ–മിഡിൽ ഈസ്റ്റ്– വെസ്റ്റേൺ യൂറോപ്പ് കേബിളിലെ തകരാറാണു പാകിസ്ഥാനെ വലച്ചത്. സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപമാണ് കേബിള്‍ മുറിഞ്ഞത്.

ഇന്റർനെറ്റ് തകരാറില്‍ വിമാന സര്‍വീസുകള്‍ വരെ താളം തെറ്റി. നെറ്റ് സംബന്ധമായ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കേണ്ടി വന്നു. 38 മണിക്കൂർ ഇന്റർനെറ്റ് മുടങ്ങിയതായി പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചു.

വിമാന സര്‍വീസ് നിലച്ഛതിനു പുറമേ വിമാന ടിക്കറ്റ് ബുക്കിങ്ങും നിലച്ചു. പ്രശ്നം പരിഹരിച്ചതായി പാക് അധികൃതർ അറിയിച്ചെങ്കിലും ഇന്റർനെറ്റിന്റെ വേഗം കുറഞ്ഞതയുള്ള പരാതിയാണ് നിലനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here