മുക്കം കാരശേരിയിലുള്ള മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. സര്കാര്പറമ്പിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കൊല്ലം സ്വദേശിയായ റാഷിദ് എന്നയാള്‍ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ മദ്രസയില്‍ എത്തിയിരുന്നു. തനിക്ക് ദര്സില് പഠിക്കണം എന്ന് പറഞ്ഞാണ് എത്തിയത്.
എന്നാല്‍ രക്ഷിതാക്കള്‍ ഇല്ലാതെ ഇവിടെ ചേര്‍ക്കില്ലെന്നു കമ്മറ്റി അറിയിക്കുകയും ദൂര സ്ഥലത്ത് നിന്ന് വന്നത് കൊണ്ട് പള്ളി അധികൃതര്‍ ഇയാളെ അന്ന് രാത്രി ഇവിടെ തങ്ങാന്‍ അനുവദിക്കുകയുമായിരുന്നു. മറ്റ് കുട്ടികള്‍ക്കൊപ്പമാണ് ഇയാള്‍ ഉറങ്ങിയത്. പിറ്റേന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ പോവുകയും ചെയ്തു. ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാന്ന് പോലീസിന് ലഭിച്ച വിവരം.
എന്നാല്‍ കുട്ടി രാവിലെ മദ്രസ അധികൃതരെ പീഡന വിവരം അറിയിച്ചിട്ടും വേണ്ട ഗൗരത്തില്‍ എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്. വെള്ളിയാഴ്ച അവധി ആയതിനാല്‍ കുട്ടി വീട്ടില്‍ പോയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. കുട്ടിക്ക് ടോയ്ലറ്റില് പോവാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി രക്ഷിതാക്കള്‍ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ മുക്കം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.