മെഡിക്കല്‍ കോഴ; കുമ്മനത്തിന്റെ മൊഴി തേടി വിജിലന്‍സ്‌

0
140


മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കി. ഈ മാസം 10ന് ഹാജരായി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരും വിജിലന്‍സിന് മുന്നില്‍ ഹാജരാകും. ഈ മാസം 24നാണ് മൊഴി നല്‍കുക. കോഴ വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മീഷനംഗങ്ങളോട് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

കമ്മീഷന്‍ അംഗങ്ങളായ എ.കെ.നസീറും കെ.പി.ശ്രീശനും ചൊവ്വാഴ്ചയാണ് ഹാജരാകുന്നത്. കോഴ നല്‍കിതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍.ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.

സ്വശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം.

 

LEAVE A REPLY

Please enter your comment!
Please enter your name here