ആലുവ: കൊച്ചിയില്‍ നടിയെ കാറിലിട്ട് ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ തുടരുന്ന നടന് ദിലീപിനെ ഇന്നു വീണ്ടും വിഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കും.
റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് നല്കിയ അപേക്ഷയില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
അതേസമയം സമയം ദിലീപിന്റെ ആരോഗ്യനില വഷളാകുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തി. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ സംഘം ദിലീപിനെ പരിശോധിച്ചത്. ദിലീപിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
ജയിലില്‍ എത്തിയ കന്യാസ്ത്രീ ദിലീപിനു കൗൺസലിങ് നടത്തിയെന്ന പ്രചാരണം അധികൃതർ തള്ളിക്കളഞ്ഞു. ജയിലിൽ കൗൺസലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാൽ, കഴിഞ്ഞ ആഴ്ച അത് നടന്നില്ല. ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ . പ്രാർഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. പ്രാര്‍ത്ഥനാ സമയത്ത് ദിലീപ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും അധികൃതര്‍ പറഞ്ഞു.