വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍

0
59

എയര്‍ഇന്ത്യ വിമാനത്തിനു വ്യാജ ബോംബ് ഭീഷണി ഉണ്ടെന്നു പരിഭ്രാന്തി പരത്തിയ നാവികസേനാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ എഐ 475 വിമാനത്തിലാണ് സംഭവം. തന്റെ കൈവശം ബോംബുണ്ടെന്ന് പറഞ്ഞ് ഇയാള്‍ വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇയാളുടെ അവകാശവാദം തെറ്റാണെന്നു പൊലീസ് അറിയിച്ചു. ജോധ്പുര്‍ വഴി ജയ്പുരിലേക്കു ഡല്‍ഹിയില്‍നിന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇയാളെ ജോധ്പുരില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇതില്‍ കുപിതനായാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയത്.

ജോധ്പുരില്‍ വിമാനം എത്തിയയുടനെ ഇയാള്‍ അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്നാണ് ബോംബ് കൈവശമുണ്ടെന്ന ഭീഷണിയുമായി ഇയാള്‍ രംഗത്തെത്തിയത്.

ഇതേത്തുടര്‍ന്ന് സിഐഎസ്എഫ് എത്തി 175 യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. ഇയാളെ പൊലീസിനു കൈമാറിയെന്ന് സിഐഎസ്ഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജ ഭീഷണി മൂലം നാലര മണിക്കൂര്‍ വൈകിയാണു വിമാനം യാത്ര തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here