വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സെന്റിന് ജാമ്യമില്ല

0
89

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. ബാലരാമപുരം സ്വദേശിനിയെ എം വിന്‍സന്റ് എംഎല്‍എ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിലാണ് വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തത്. എംഎല്‍എ കടയില്‍ കയറിയും പീഡിപ്പിച്ചെന്നും യുവതി പറഞ്ഞിരുന്നു.

വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തത്. വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വലിയ സ്വാധീനം പ്രതിക്കുള്ളതിനാല്‍ പരാതിക്കാരിയുടെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here