ശ്രീശാന്തിനു ഇനി കളിക്കാം; ആജീവനാന്ത വിലക്ക് നീക്കി ഹൈക്കോടതി

0
78

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനു ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി.

കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു എങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയിരുന്നില്ല. ഇതിനെതിരെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിച്ചു.

വിലക്കിനെത്തുടര്‍ന്ന് സ്‌കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.

LEAVE A REPLY

Please enter your comment!
Please enter your name here