ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് കെ.സി.എ പ്രസിഡന്റ് ബി.വിനോദ് കുമാര്‍. ശ്രീശാന്ത് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ വിലക്ക് മാറിയതിനാല്‍ കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്ത് നമ്മുടെ പയ്യനാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ മുന്പ്രസിന്റുമായ ടി.സി മാത്യു പറഞ്ഞു. കോടതിവിധിക്കെതിരെ ബി.സി.സി.ഐ അപ്പീല്‍ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.