ഇരുട്ടിവെളുക്കും മുന്‍പേ ബിജെപിക്കൊപ്പം പോയി അധികാര കസേര ഉറപ്പിച്ച നിതീഷ് കുമാറും ബിജെപിയുടെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ഇറക്കിയ മദ്രസാ ഉത്തരവൊന്ന് വായിച്ചു നോക്കി വേണം ശശികല ടീച്ചറും കൂട്ടരും ഇനി കേരളത്തില്‍ ന്യൂനപക്ഷ പ്രീണന പ്രചാരണത്തിന് ഇറങ്ങാന്‍…
മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വന്നപ്പോള്‍ ഇതാ കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം നടക്കുന്നേയെന്ന് വലിയ വായില്‍ വിലപിച്ച തീവ്ര ഹിന്ദുത്വവാദികള്‍ അറിയാന്‍.. ഇരുട്ടിവെളുക്കും മുന്‍പേ ബിജെപിക്കൊപ്പം പോയി അധികാര കസേര ഉറപ്പിച്ച നിതീഷ് കുമാറും ബിജെപിയുടെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ഇറക്കിയ ഉത്തരവൊന്ന് വായിച്ചു നോക്കി വേണം ശശികല ടീച്ചറും കൂട്ടരും ഇനി അത്തരം പ്രചാരണത്തിന് ഇറങ്ങാന്‍..ബീഹാറില്‍ ന്യൂനപക്ഷ പിന്തുണ പോകുമെന്ന് ഭയന്ന് നിതീഷ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അവിടെ രാജ്യ തന്ത്രജ്ഞത ആകുകയും ഇവിടെ ന്യൂനപക്ഷ പ്രീണനം ആകുകയും ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള നിതീഷ്-ബിജെപി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
മുഖ്യമന്ത്രി കൂറുമാറിയതോടെ വഞ്ചിക്കപ്പെട്ടുവെന്ന് മുസ്ലിം സമുദായത്തിനിടയിലുണ്ടായ തോന്നൽ അകറ്റുന്നതിനാണ് നിതീഷിെൻറ നടപടി. പിന്നാക്ക മുസ്ലിംകളെ പാർട്ടിയോട് അടുപ്പിച്ചുനിർത്തിയിരുന്ന നേതാവും രാജ്യസഭ അംഗവുമായ അലി അൻവർ അൻസാരി ബി.ജെ.പി സഖ്യം ആത്മഹത്യപരമാണെന്ന നിലപാടിലുറച്ചുനിൽക്കുകയാണ്. വഞ്ചിച്ചുവെന്ന തോന്നലിൽ മുസ്ലിം ന്യൂനപക്ഷം കൈവെടിയുമെന്ന് കണ്ടപ്പോൾ അവരെ പിടിച്ചുനിർത്താൻ തന്ത്രവുമായി നിതീഷ് കുമാർ രംഗത്തിറങ്ങി. സംഘ് പരിവാറിനൊപ്പം ചേർന്ന് സർക്കാറുണ്ടാക്കിയതിന് പഴി കേൾക്കുന്നതിന് തൊട്ടുപിറകെ ആൾക്കൂട്ട ആക്രമണംകൂടി നടന്നതാണ് നിതീഷിനെ ആശങ്കയിലാക്കിയത്. ഉടനെ തന്നെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ എന്ന മട്ടില്‍ ഉത്തരവും ഇറങ്ങി.
ബിഹാറിലെ ന്യൂനപക്ഷക്ഷേമ വകുപ്പിെൻറ പ്രവർത്തനം അവലോകനം ചെയ്യാൻ അടിയന്തര യോഗം വിളിച്ച നിതീഷ് കുമാർ സേവനം മെച്ചപ്പെടുത്താൻ നിരവധി നിർദേശങ്ങളും നൽകി. ബിഹാറിലെ 2200 മദ്റസകളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക, നിർമാണ സഹായങ്ങൾ ഉണ്ടാകുമെന്ന് നിതീഷ് പ്രഖ്യാപിച്ചു. ക്ലാസ്മുറികളും ലൈബ്രറികളും ലബോറട്ടറികളും ടോയ്ലറ്റുകളും നിർമിക്കുന്നതടക്കമുള്ള പ്രവൃത്തികൾക്ക് സർക്കാർ സഹായമാണ് നിതീഷിെൻറ പ്രധാന വാഗ്ദാനം. മദ്റസകളിൽ നിന്ന് 10ഉം 12ഉം ക്ലാസ് പാസാകുന്ന വിദ്യാർഥികൾക്ക് 10,000 രൂപ വീതം നൽകുമെന്ന അറിയിപ്പാണ് മറ്റൊന്ന്. വഖഫ് ബോർഡുകൾക്കായി എല്ലാ ജില്ലകളിലും ഒാഫിസ് അടക്കം ഒരു കെട്ടിടവും ലൈബ്രറിയും ഒരു കമ്യൂണിറ്റി ഹാളും ബിഹാർ സർക്കാർ നിർമിച്ചുനൽകും.
ബി.ജെ.പിയുമായി ചേർന്നുള്ള വിശ്വാസ വോട്ടെടുപ്പിന്റെ ദിവസം മുസ്ലിം എം.എൽ.എമാർക്ക് വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് പോകാനായി തന്റെ പ്രസംഗം നിതീഷ് വെട്ടിച്ചുരുക്കിയതും മുസ്ലിംകളെ കൈവിട്ടിട്ടില്ല എന്ന ധാരണ സൃഷ്ടിക്കാനായിരുന്നു. അതേസമയം, നിതീഷ് മന്ത്രിസഭയിെല മുസ്ലിം മന്ത്രി ഖുർശിദ് അഹ്മദ് ജയ് ശ്രീറാം വിളിച്ചത് ബിഹാറിൽ വൻ വിവാദമായിരുന്നു. മുസ്ലിം സംഘടനകളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നതോടെ നിതീഷ് കുമാർ നേരിട്ട് ക്ഷമാപണം നടത്തുകയും ഇമാറത്ത് ശറഇയ്യയെ നേരിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി ആക്കിയതില്‍ പ്രതിഷേധിച്ചു എന്‍.ഡി.എ വിട്ട നിതീഷ് സാഷ്ടാംഗം കീഴടങ്ങി വീണ്ടും ബിജെപി പാളയത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത എതിര്‍പ്പിലാണ്. ഇത് മറികടക്കാനാണ് ഇതുവരെ നിതീഷിന്റെ ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് പരാതി പറഞ്ഞിരുന്ന സുശീല്‍ മോഡി അടക്കമുള്ളവര്‍ മദ്രസാ കാര്‍ഡ് ഇറക്കിയത്.