കട്ടന്‍ ചോദിച്ച് മമ്മൂട്ടി; വീട്ടമ്മ ഞെട്ടി

0
989
മമ്മൂട്ടിക്ക് ചായ കൊടുക്കുന്നെന്ന് സ്വപ്നം കണ്ട വീട്ടമ്മ രാവിലെ എണീറ്റ് കതക് തുറന്നപ്പോള്‍ ഒരു കട്ടന്‍ ചായ കിട്ടുമോ എന്ന് മമ്മൂട്ടി ചോദിക്കുന്നു! ഇത് സ്വപ്നമല്ല, നടന്ന കഥയാണ്. പവിത്രന്‍ സംവിധാനം ചെയ്ത ‘ഉത്തരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവല്ലയില്‍ നടന്നപ്പോഴാണ് ഈ അപൂര്‍വ സംഭവം നടന്നത്.  ഗ്രാമപ്രദേശത്താണ് ചിത്രീകരണം. ഒരു വശത്ത് കരിമ്പിന്‍ തോട്ടം. മറുവശത്ത് ഒരു വലിയ കുന്ന്. ആകെക്കൂടി ആ കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടുണ്ട്. അതല്ലാതെ വേറെ വീടുകളോ കടകളോ ഒന്നും ആ പ്രദേശത്തില്ല.  അതിരാവിലെതന്നെ ഷൂട്ടിംഗ് തുടങ്ങി. മമ്മൂട്ടി വളരെ നേരത്തെവന്നു. പട്ടണം റഷീദ് അദ്ദേഹത്തെ മേക്കപ്പ് ചെയ്തു. സംവിധായകനും ക്യാമറാമാനുമൊക്കെയായി വളരെ കുറച്ചുപേരെ ആ സമയത്ത് അവിടെ എത്തിയിരുന്നുള്ളു. ലൊക്കേഷനില്‍ എല്ലാവര്‍ക്കും ചായയും കാപ്പിയും നല്‍കുന്ന പ്രൊഡക്ഷന്‍ ബോയ്സൊ ചായയോ എത്തിയിട്ടില്ല. മേക്കപ്പ് കഴിഞ്ഞപ്പോഴേയ്ക്കും ചായ വന്നോയെന്ന് മമ്മൂട്ടി അന്വേഷിച്ചു.
‘റഷീദേ, ഒരു ചായ കിട്ടിയാല്‍ തരക്കേടില്ലായിരുന്നു.’ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും വഴിയുണ്ടോന്ന്  റഷീദ് ആലോചിച്ചു. ചുറ്റും നോക്കിയപ്പോള്‍ കുന്നിന്റെ മുകളിലില്‍ ഒരു വീടുണ്ട്.  ആ വീടിന്റെ കതക് തുറന്ന് ഒരു സ്ത്രീ പുറത്തേക്കുനോക്കി. പതിവില്ലാതെ കുറെ ആളുകള്‍ നില്‍ക്കുന്നു. അവരുടെ നോട്ടം അത്ഭുതത്തോടെയാണ്. പ്രത്യേകിച്ചും വീടിന് അടുത്ത് മമ്മൂട്ടി രാവിലെ വന്നിരിക്കുന്നു. അവരെ കണ്ടതും മമ്മൂട്ടി  ഉറക്കെ ചോദിച്ചു. ഒരു കട്ടന്‍ചായ കിട്ട്വോ? പത്തുമിനിറ്റുകള്‍ക്കുള്ളില്‍ ആ സ്ത്രീ ചായയുമായി വന്നു.  ചായ കുടിച്ചുകഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. ‘ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. മമ്മൂട്ടിക്ക് ചായ കൊടുക്കുന്നതായിട്ട്.’
അതുകേട്ടതും ഒരമ്പരപ്പ് റഷീദിന്റെ മനസ്സിലും തോന്നാതിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here