ആംഗ്യഭാഷയിലൂടെ ലോകത്തെ ഞെട്ടിച്ച ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ലോകത്തോട് വിട പറഞ്ഞു

0
97

ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി ലോകത്തെ ഞെട്ടിച്ച ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ലോകത്തോട് വിടപറഞ്ഞു. 39കാരനായ ചാന്റേക്കിന്റെ അന്ത്യം സൂ അറ്റ്‌ലാന്റയിലായിരുന്നു. വീട്ടുകാര്‍ക്ക് സഹായിയായ ചാന്റേക്കിന് മുറി വൃത്തിയാക്കാനും ഉപകരണങ്ങള്‍ പ്രയോഗിക്കാനും അറിയാമായിരുന്നു. കൂടാതെ അടുത്തുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലേക്കുള്ള വഴിയും ഓര്‍മിക്കാന്‍ ചാന്റേക്കിന് സാധിച്ചിരുന്നു.

നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാന്‍മാരില്‍ ഒരാളായിരുന്നു ചാന്റേക്ക്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ചാന്റേക്ക്.

ജോര്‍ജിയയിലെ യെര്‍ക്‌സ് നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചാന്റേക്കിന്റെ ജനനം. നരവംശശാസ്ത്രജ്ഞയായ ലിന്‍ മൈല്‍സാണ് ആംഗ്യഭാഷ പഠിപ്പിച്ചത്. ഒമ്പത് വര്‍ഷത്തോളം ലിനിന്റെ ഒപ്പമായിരുന്നു താമസം. തുടര്‍ന്ന് 1997 ല്‍ സൂ അറ്റ്‌ലാന്റയിലേക്ക് മാറ്റി.

മൃഗശാല ജീവനക്കാരുമായി ആംഗയഭാഷയില്‍ ചാന്റേക്ക് ആശയവിനിമയം നടത്താറുണ്ടായിരുന്നു. 2014 ല്‍ പുറത്തെത്തിയ ദ ഏപ് ഹു വെന്റ് ടു കോളേജ് എന്ന ഡോക്യുമെന്റിറി ചാന്റേക്കിനെ ആസ്പദമാക്കി എടുത്തതായിരുന്നു. മുറി വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കഴിവുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here