ആധാര്‍ ലിങ്കു ചെയ്ത അംഗീകൃത ഗോരക്ഷകരെ നിയോഗിക്കുന്നു

0
66

ബിജെപി സര്‍ക്കാരിന്റെ മാനം രക്ഷിക്കാന്‍ ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെങ്കിലും അംഗീകൃത ഗോരക്ഷകരെ നിയോഗിക്കുന്നു. സ്വയം ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന പലരും രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനാലാണ് ഉത്തര്‍ഖണ്ഡും ഹരിയാണയും അംഗീകൃത ഗോരക്ഷകരെ നിയമിക്കാനൊരുങ്ങുന്നത്.

ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടാവുമെന്ന് മാത്രമല്ല ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ പ്രത്യേക അധികാരമൊന്നും അവര്‍ക്ക് നല്‍കാന്‍ സാധ്യതയില്ല. തങ്ങളുടെ പരിധിയിലുള്ള നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുക. പിന്നീട് വിവരങ്ങള്‍ ശേഖരിച്ച് പോലീസ് നടപടിയെടുത്തുകൊള്ളും. ഈ നീക്കവുമായി രംഗത്തെത്തിയ രണ്ട് സംസ്ഥാനങ്ങളും പശു സംരക്ഷണം ലക്ഷ്യമിട്ട് ഗോ സേവാ ആയോഗ് നടപ്പാക്കാനുള്ള നടപടികളുമായി രംഗത്തുണ്ട്.

ഗോരക്ഷകരെ നിയമിക്കുന്നതിന് മുമ്പ് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാണ ഗോ സേവ ആയോഗിന്റെ തീരുമാനം. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോ രക്ഷകരാകാന്‍ സന്നദ്ദരായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് പദ്ധതി.

ഔദ്യോഗിക പരിഗണനയും സംരക്ഷണവും ഉണ്ടെങ്കിലും ഗോരക്ഷകര്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അധികാരം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ഇവരുടെ അറിയിപ്പ് പരിഗണിച്ചിട്ടില്ലെങ്കില്‍ ഗോ സേവാ ആയോഗിനെ നേരിട്ട് സമീപിക്കാം. ഗോ രക്ഷയുടെ പേരില്‍ മുതലെടുപ്പുണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുമുണ്ട്.

മൃഗസംരക്ഷണത്തിന് വേണ്ടി രൂപവത്കരിച്ച എസ്.പി.സി.എ (Society for the Prevention of Cruelty to Animal) യുമായി സഹകരിച്ചാണ് ഗോ സേവാ ആയോഗ് പ്രവര്‍ത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here