ഓണം-ബക്രീദ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് 46 അധിക സര്‍വീസ് നടത്തും

0
258


ഓണം- ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് 46 അധിക സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് യാത്രക്കാര്‍ക്കായി ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ സര്‍വീസ് നടത്തുന്നത്.
ഷാര്‍ജയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 44 വിമാന സര്‍വീസുകളും റിയാദ് – കോഴിക്കോട് റൂട്ടില്‍ രണ്ട് സര്‍വീസുകളുമാണ് അധികം നടത്തുക.

25, 31, സെപ്റ്റംബര്‍ രണ്ട് എന്നീ തീയതികളിലാണ് ഷാര്‍ജ – കൊച്ചി വിമാന സര്‍വീസ്. 25ന് രാവിലെ 7.05ന് ഷാര്‍ജയില്‍ നിന്ന് തിരിച്ച് 12.35ന് കൊച്ചിയിലെത്തും. 31നും സെപ്റ്റംബര്‍ രണ്ടിനും വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.50ന് കൊച്ചിയിലെത്തും.

25നും സെപ്റ്റംബര്‍ ഒന്നിനും മൂന്നിനുമാണ് കൊച്ചി – ഷാര്‍ജ സര്‍വീസ്. 25ന് ഉച്ചയ്ക്കുശേഷം 1.35ന് കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച് വൈകീട്ട് 4.05ന് ഷാര്‍ജയിലെത്തും. സെപ്റ്റംബര്‍ ഒന്നിനും മൂന്നിനും പുലര്‍ച്ചെ 12.35ന് പുറപ്പെട്ട് 3.05ന് ഷാര്‍ജയില്‍ എത്തിച്ചേരും. 23, 24, 30, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ – കോഴിക്കോട് സര്‍വീസ്.

31നും സെപ്റ്റംബര്‍ രണ്ടിനും ഷാര്‍ജയില്‍ നിന്ന് രാവിലെ 7.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് കോഴിക്കോട് വന്നിറങ്ങും.അല്ലാത്ത ദിവസങ്ങളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് യാത്ര പുറപ്പെട്ട് രാത്രി 11.40ന് കോഴിക്കോടെത്തും.

24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളിലാണ് കോഴിക്കോട് – ഷാര്‍ജ സര്‍വീസ്. 31നും സെപ്റ്റംബര്‍ രണ്ടിനും രണ്ട് സര്‍വീസ് വീതമുണ്ട്. 24, 25, 31, സെപ്റ്റംബര്‍ രണ്ട്, നാല് ദിവസങ്ങളില്‍ പുലര്‍ച്ചെ 12.45ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 3.05ന് ഷാര്‍ജയിലെത്തും.

31നും സെപ്റ്റംബര്‍ 2നുമുള്ള രണ്ടാമത്തെ സര്‍വീസ് വൈകീട്ട് മൂന്നിന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തിച്ചേരും. 22, 23, 24, 25, 29, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളിലാണ് ഷാര്‍ജ – തിരുവനന്തപുരം സര്‍വീസ്. 22, 25, 29 തീയതികളില്‍ വൈകീട്ട് 6.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് രാത്രി 12.05ന് തിരുവനന്തപുരത്തെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 7.50ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് തിരുവനന്തപുരത്തെത്തും.

23, 24, 26, 30,s സപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവങ്ങളിലാണ് തിരുവനന്തപുരം-ഷാര്‍ജ സര്‍വീസ്. 23നും 30നും രണ്ട് സര്‍വീസ് വീതമുണ്ട്. 23, 26, 30 തീയതികളില്‍ പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 3.45ന് ഷാര്‍ജയിലെത്തും. 23, 24, 30, സെപ്റ്റംബര്‍ ഒന്ന്, മൂന്ന് ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം 2.35ന് പുറപ്പെട്ട് 5.20ന് ഷാര്‍ജയിലെത്തും. ഷാര്‍ജ – ഡല്‍ഹി സെക്ടറില്‍ 22, 26, 29, െസപ്റ്റംബര്‍ നാല് തീയതികളിലാണ് സര്‍വീസ്.

കൂടാതെ 31ന് റിയാദ് – കോഴിക്കോട് – റിയാദ് സെക്ടറില്‍ അധിക സര്‍വീസ് ഉണ്ടാകും. ഉച്ചയ്ക്ക് 1.15ന് റിയാദില്‍ നിന്ന് പുറപ്പെട്ട് 8.45ന് കോഴിക്കോട് എത്തും. രാവിലെ 9.15നാണ് കോഴിക്കോട് നിന്നുമുള്ള വിമാനം റിയാദിലേക്ക് തിരിക്കുന്നത്. 11.45ന് അവിടെ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here