കൈതപ്പൊയില്‍ വാഹനാപകടത്തില്‍ മരണം എട്ടായി

0
74

താമശ്ശേരി അടിവാരത്തിനു സമീപം ദേശീയപാതയില്‍ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മുഹമ്മദ് നിഹാല്‍ (4) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന അപകടത്തില്‍ ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി.

വയനാട് ഭാഗത്തുനിന്ന് വന്ന ജീപ്പുമായി കോഴിക്കോടുനിന്ന് വരികയായിരുന്ന സ്വകാര്യബസ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നു വരികയായിരുന്ന ജീപ്പിലേക്ക് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതം മാറും മുമ്പേ ജീപ്പിലേക്ക് പിന്നിലുണ്ടായിരുന്ന കാറും അതിന് പിന്നിലുണ്ടായിരുന്ന ബസ്സും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.

അപകടം നടന്ന ദിവസം തന്നെ ആറുപേര്‍ മരിച്ചിരുന്നു. മരിച്ചതില്‍ മൂന്നും കുട്ടികളായിരുന്നു. ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here