കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ പട്ടിക അരുണ്‍ജയ്റ്റ്ലിക്ക് കൈമാറി

0
85

ഇടതുപക്ഷ എംപിമാര്‍ ധനകാര്യമന്ത്രി അരുണ്‍ജയ്റ്റ്ലിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ പട്ടിക എംപിമാര്‍ അരുണ്‍ ജയ്റ്റിലിക്ക് കൈമാറി.

അക്രമസംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അരുണ്‍ ജയ്റ്റ്ലി തിരുനന്തപുരത്ത് എത്തി കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

ജയ്റ്റ്ലി ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടതു എംപിമാര്‍ കൊല്ലപ്പെട്ടവരുടെ പട്ടിക ജയ്റ്റിലിക്ക് നേരിട്ട് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here