ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞു; ഫലം ഉടന്‍ അറിയാം

0
121


അഹമ്മദാബാദ് : ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞു. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഫലം അല്‍പ്പം കഴിഞ്ഞാല്‍ അറിയാം.

47 വോട്ടുകൾ നേടി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതവ് അശോക് ഗെഹ്‌ലോട്ട് അവകാശപ്പെട്ടു. അതേസമയം, ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും നിഷ്പ്രയാസം ജയിക്കുമെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ പട്ടേലും അവകാശപ്പെട്ടു.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാർഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.

ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പാണെങ്കിലും, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്.

കോണ്‍ഗ്രസ് നേതാവായ  ശങ്കർസിങ് വഗേലയുടെയും  മറ്റ് ആറ് എംഎൽഎമാരുടെ വോട്ടും അഹമ്മദ് പട്ടേലിന് ലഭിച്ചില്ല എൻസിപി സംസ്ഥാന നേതൃത്വം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും, വോട്ടെടുപ്പിൽ എൻസിപിയുടെ ഒരു എംഎൽഎ ബിജെപിക്കും രണ്ടാമൻ കോൺഗ്രസിനു വോട്ടു ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here