ദിലീപിന്റെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ഈ മാസം 22 വരെ റിമാന്‍ഡില്‍ തുടരും

0
144

ആലുവ: നടീ ആക്രമണക്കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ഈ മാസം 22 വരെയാണ് റിമാന്‍ഡ്‌ നീട്ടിയത്.

കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ പോലീസിന്റെ അപേക്ഷ പ്രകാരം വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ദിലീപിനെ ഹാജരാക്കിയത്.

ദിലീപിനെ ജയിലില്‍ എത്തിക്കുമ്പോള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കാന്‍ പോലീസ് അനുമതി തേടിയത്.

അതേസമയം സമയം ദിലീപിന്റെ ആരോഗ്യനില വഷളാകുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്ന് മെഡിക്കല്‍ സംഘം കണ്ടെത്തി. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ സംഘം ദിലീപിനെ പരിശോധിച്ചത്.

ദിലീപിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ എത്തിയ കന്യാസ്ത്രീ ദിലീപിനു കൗൺസലിങ് നടത്തിയെന്ന പ്രചാരണം അധികൃതർ തള്ളിക്കളഞ്ഞു. ജയിലിൽ കൗൺസലിങ് നടക്കുന്നതു ശനിയാഴ്ചയാണ്.

എന്നാൽ, കഴിഞ്ഞ ആഴ്ച അത് നടന്നില്ല. ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ . പ്രാർഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. പ്രാര്‍ത്ഥനാ സമയത്ത് ദിലീപ് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here