നോട്ടുകളുടെ വലിപ്പ വ്യത്യാസം: നൂറ്റാണ്ടുകണ്ട വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്

0
76


റിസര്‍വ് ബാങ്ക് അച്ചടിച്ച പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ക്ക് വലിപ്പവ്യത്യാസമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്ന് ഞങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപണം ഉന്നയിച്ചത്. ആര്‍ബിഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിര്‍മിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഇതെങ്ങനെയാണ് സാധിക്കുകയെന്നും ചോദിച്ചു.

എന്നാല്‍ ഞങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ നോട്ട് അച്ചടിച്ചിട്ടില്ലെന്നും ഇതില്‍ ഒന്ന് പാര്‍ട്ടിക്കു വേണ്ടിയും മറ്റൊന്ന് ജനങ്ങള്‍ക്കു വേണ്ടിയാണ്. 500, 2000 രൂപ നോട്ടുകളിലാണ് ഇത്തരം വിത്യാസം കണ്ടെത്തിയത്. ഇതിനു പിന്നില്‍ വലിയ കോഴയുണ്ട്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. കപില്‍ സിബല്‍ നോട്ടുകളുടെ വിത്യാസം കാണിക്കുന്നതിനായി നോട്ടുകള്‍ ഹാജരാക്കുകയും ചെയ്തു.

എന്നാല്‍, കോണ്‍ഗ്രസ് നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ല. നോട്ടുകളെ സംബന്ധിച്ച് നിരുത്തരവാദപരമായ പരാമര്‍ശമാണ് പ്രതിപക്ഷം നടത്തുന്നത്. ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്‌ലി പ്രതികരിച്ചു.

ഗുരുതരമായ വിഷയമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയ്ന്‍ പ്രതികരിച്ചു. പല വലുപ്പത്തിലുള്ള നോട്ടുകളാണ് രാജ്യത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതാവ് ശരദ് യാദവും കോണ്‍ഗ്രസിനെ പിന്തുണച്ചു. 500 രൂപയുടെ വിവിധ വലുപ്പത്തിലുള്ള നോട്ടുകളുടെ ചിത്രം അദ്ദേഹവും ഉയര്‍ത്തിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here