പോലീസ് തൊപ്പിയണിഞ്ഞ ഫോട്ടോ പോസ്റ്റ്- സിപിഎം പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

0
104


പോലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറേറിയറ്റ് ചേര്‍ന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ഈ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബി.ജെ.പി. ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.

എന്നാല്‍ പിടിയിലായപ്പോള്‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here