പോലീസ് തൊപ്പിവെച്ച ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ കേസ്

0
126

ബിജെപി പ്രവർത്തകനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ എഎസ്‌ഐയുടെ  തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവർത്തകനെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറേറിയറ്റ് സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച കുമരകത്ത് ബി.ജെ.പി. പ്രവർത്തകരെ മർദിച്ച കേസിൽ പിടിയിലായ പ്രതിയുടെ ചിത്രമാണ് നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പോലീസ് ചിഹ്നം ദുരുപയോഗം ചെയ്ത കേസിൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യും.

കുമരകത്ത് വള്ളംകളിയുടെ പരിശീലന തുഴച്ചിൽ നടക്കുന്ന സ്ഥലത്ത് ബിജെപി പ്രവർത്തകരെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ കുമരകം തൈപറമ്പിൽ മിഥുൻ(അമ്പിളി 23) ആണ് ഈസ്റ്റ് സ്‌റ്റേഷനിൽവെച്ച് എഎസ്‌ഐയുടെ തൊപ്പി ധരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഈസ്റ്റ് എസ്‌ഐ സാജു വർഗീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേയ്ക്ക് ഇയാളെ കൊണ്ടുവന്നത്. വൈകിട്ട് അഞ്ചിന് ശേഷം ജാമ്യം നൽകി വിട്ടയച്ചതിന് ശേഷമാണ് ചിത്രം പ്രചരിച്ചത്.

സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബിജെപി ജില്ലാനേതൃത്വം എസ്പിക്ക് പരാതി നൽകിയിരുന്നു. പിടിയിലായപ്പോൾ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എൻ. ഹരി ആരോപിച്ചു. വെസ്റ്റ് സി.ഐ. നിർമൽ ബോസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here