അഹമ്മദാബാദ്: നാടകീയമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ നല്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് അഭിമാന ജയം. ബിജെപിയുടെ കുതിരക്കച്ചവടത്തിനു കടുത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് നേടിയ രാഷ്ട്രീയ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നെന്നേക്കും ഓര്‍മ്മിക്കപ്പെടുന്നതായി.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചാടിയ ബൽവന്ത്സിങ് രാജ് പുത്ത് ആണ് പരാജയമടഞ്ഞത്. . അഹമ്മദ് പട്ടേൽ 44 വോട്ടുകൾ നേടി. മൂന്ന് സീറ്റുകള്‍ ഉള്ളതില്‍ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണു വിജയിച്ച മറ്റു രണ്ടു ബിജെപി സ്ഥാനാർഥികൾ.
വോട്ടെടുപ്പ് തുടങ്ങി ഉടന്‍ തന്നെ വിമതരായ രണ്ടു എംഎല്‍എമാരുടെ പരാതി വന്നതോടെ വോട്ടെണ്ണൽ നിർത്തി. രണ്ട് എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നു കോണ്‍ഗ്രസ് ആരോപിക്കുകയും ചെയ്തു. അതോടെ ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറി. പ്രത്യേക യോഗം ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസിന്റെ പരാതി അംഗീകരിച്ചതായി പ്രഖ്യാപനം നടത്തി.
വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അഹമ്മദ് പട്ടേലിന് 44 വോട്ട് കിട്ടി. കോണ്‍ഗ്രസ് വിമത വോട്ട് അസാധുവായി. അതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. അത് അഹമ്മദ് പട്ടേലിന് ലഭിക്കുകയും ചെയ്തു.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളുടെ വിജയം കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വലിയ തിരിച്ചടിയായി.