ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയുടെ മകനും സുഹൃത്തും യുവതിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്

0
85


ന്യൂഡൽഹി: ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയുടെ മകനും സുഹൃത്തും മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന വർണികയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാറിനെ, വികാസ് ബറാലയും സുഹൃത്തും മറ്റൊരു കാറില്‍ പിന്തുടരുന്നതാണു ദൃശ്യങ്ങളില്‍ ഉള്ളത്. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നായിരുന്നു കഴിഞ്ഞദിവസം പൊലീസിന്‍റെ പ്രതികരണം.

സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നു കോണ്‍ഗ്രസും ബിഎസ്പിയും ആരോപിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ചണ്ഡിഗഡ് എംപിയും ബിജെപി നേതാവുമായ കിരണ്‍ ഖേര്‍ പ്രതികരിച്ചിരുന്നു.

അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വർണികയെ ചണ്ഡിഗഡിലെ മധ്യമാർഗിൽ വെള്ളിയാഴ്ച രാത്രി കാറിൽ യാത്രചെയ്യുമ്പോൾ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു . യുവതിയുടെ പരാതിയിൽ വികാസ് ബറാല, സുഹൃത്ത് ആശിഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here