മാഡം’ കെട്ടുകഥയല്ലെന്നും സ്രാവുകള്‍ ഇനിയുമുണ്ടെന്നും പള്‍സര്‍ സുനി ; പോലീസ് സമ്മര്‍ദ്ദത്തില്‍

0
272


കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്ത് താന്‍ പറഞ്ഞ ‘മാഡം’ കെട്ടുകഥയല്ലെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. താന്‍ പറഞ്ഞ ‘മാഡം’ സിനിമാ രംഗത്തുനിന്നുള്ള ഒരാള്‍ തന്നെയെന്നും സുനി പറഞ്ഞു.

ഈ മാസം 16 നുള്ളിൽ വിഐപി കാര്യങ്ങൾ പോലീസ് തുറന്നു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നും സുനി വ്യക്തമാക്കി. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി വിളിച്ചു പറഞ്ഞത്.

സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നും, മാഡം കെട്ടുകഥയല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആവര്‍ത്തിക്കുമ്പോള്‍ പോലീസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് മാറുകയാണ്. നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിട്ടും പിടികിട്ടാനുള്ള വന്‍ സ്രാവുകള്‍ എന്നു സുനി വിളിച്ച് പറയുമ്പോള്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നു തന്നെ വ്യക്തമാകുന്നു.

ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പും സുനി ഇങ്ങിനെ വിളിച്ചു കൂവിയിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍. സുനി പറയുന്ന വന്‍ സ്രാവുകള്‍ ആരെന്നും, മാഡം ആരെന്നും വെളിയില്‍ ഇനിയും വെളിയില്‍ വരാന്‍ ഇരിക്കുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here