മുരുകന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആംബുലന്‍സും വിട്ടു നല്‍കിയില്ല

0
53

കൊല്ലം: ചികിത്സ ലഭ്യമാകാതെ ആംബുലന്‍സില്‍ കിടന്നു മരിച്ച തമിഴ്നാട് സ്വദേശി മുരുകന്‍റെ (33) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ ആംബുലന്‍സും വിട്ടു നല്‍കിയില്ല.

ജില്ലാ ആശുപത്രി അധികൃതരാണ് ആംബുലന്‍സ് നിഷേധിച്ചത്. സ്ഥലത്ത് മാറ്റിയിട്ട നിലയില്‍ ആംബുലന്‍സ് കിടക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിടുകയും ചെയ്തു.

ഡിവൈഎഫ്ഐ നല്‍കിയ വാഹനത്തിലാണു മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും ലഭ്യമല്ലെന്നു പറഞ്ഞതായി മുരുകന്റെ ബന്ധുക്കള്‍ പറയുന്നു.

മണിക്കൂറുകള്‍ ആംബുലന്‍സില്‍ കിടന്നു ചികിത്സ ലഭിക്കാതെ മരിച്ച ഈ സംഭവം പോലീസ് അന്വേഷിക്കുകയാണ്. വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികൾക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നത്.

ചികില്‍സ നിഷേധിച്ച ആശുപത്രി മേധാവികളെയാണ് അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here