മെഡിക്കല്‍ കോളെജ് കോഴ: പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് വിജിലന്‍സില്‍ മൊഴി നല്കില്ല

0
81

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് കോഴ വിവാദത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്ന് വിജിലന്‍സിന് മുന്‍പാകെ ഹാജരാകില്ല. പകരം 22 ന് ഹാജരായി മൊഴി നല്കാം എന്നു അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഉള്ള അന്വേഷണം നടത്തിയ പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശന്‍, എകെ നസീര്‍ എന്നിവരാണ് ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് വിജിലന്‍സിനെ അറിയിച്ചത്.

മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെതന്നെ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. കൂടതല്‍ സമയം ആവശ്യപ്പെട്ടിരുന്ന ഇവര്‍ ഇന്ന് ഹാജരാകാം എന്നാണ് അറിയിച്ചത്.

ഇതേ വിഷയത്തില്‍ ഹാജരായി മൊഴി നല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിജിലന്‍സ് നോട്ടീസ് നല്‍കി. ഈ മാസം 10 ന് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here