രാജ്യം ആകാംക്ഷയോടെ കാണുന്ന ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

0
477

ന്യൂഡൽഹി: കോണ്‍ഗ്രസിനും, ബിജെപിക്കും നിര്‍ണ്ണായകമായ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്‍ നടക്കും.

ആകെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ രണ്ടു സീറ്റും ബിജെപി അനായാസം ജയിക്കും. ആ രണ്ടു സീറ്റുകളില്‍ അനായാസ വിജയം നേടുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ്. മൂന്നാമത് സീറ്റാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.

മുഖ്യമന്ത്രി പദം മോഹിക്കുന്ന ശങ്കര്‍സിംഗ് വഗേലയും മകനും ബിജെപിയിലേക്ക് മാറുകയും ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയും ചെയ്തതാണ് കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ 57 കോണ്‍ഗ്രസ് എംഎല്‍എ മാര്‍ എന്നത് 51 ആയി മാറി.

ഒരു രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടത് 45 വോട്ട് ആണ്. നിലവില്‍ കോണ്‍ഗ്രസിനെ അംഗബലം 51 ആണ്. ഉടക്കിനില്‍ക്കുന്നവര്‍ അടക്കമുള്ള എംഎല്‍എമാര്‍ വേറെയുമുണ്ട്. അവര്‍ വോട്ട് ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസിന് 44 വോട്ട് മാത്രമേ ലഭിക്കൂ. ഇതാണ് കോണ്‍ഗ്രസിന് പ്രതിസന്ധി സംജാതമാകുന്നത്.

പിന്നെയുള്ളത് പ്രതിപക്ഷത്ത് ജെഡിയു ഒരു സീറ്റ്, , എന്‍സിപി രണ്ടു സീറ്റ്, ബിജെപിയോട് അകന്നു നില്‍ക്കുന്ന ബിജെപി എംഎല്‍എ എന്നിവരാണ്. ഇവരില്‍ ആരെങ്കിലും ഒരു വോട്ട് ചെയ്‌താല്‍ മാത്രമേ ഇത്തരം സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജയിക്കൂ. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി.

അഹമ്മദ് പട്ടേലിന് 45 വോട്ട് കിട്ടാതെ വന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ ബിജെപി സ്ഥാനാര്‍ഥി രാജ് പുത് രണ്ടു വോട്ടുകള്‍ക്ക് വിജയിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് ബിജെപിയുടെ പ്രതീക്ഷയും കോണ്‍ഗ്രസിന്റെ പ്രതിസന്ധിയും.

LEAVE A REPLY

Please enter your comment!
Please enter your name here