വ്യാജ ശമ്പള രേഖ ചമച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു പകരം മറ്റ് അന്വേഷണം വരും

0
111


തിരുവനന്തപുരം: വ്യാജരേഖ ചമച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ വിജിലന്‍സ് കേസിന് പകരം മറ്റു കേസുകള്‍ വരും.

വ്യാജരേഖാ കേസുകള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരാത്തതിനാലാണ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനോ വിജിലന്സിനോ വിടാന്‍ ആലോചിക്കുന്നത്.

വ്യാജരേഖ ചമച്ച് സെന്‍കുമാര്‍ ശമ്പളം നേടാന്‍ ശ്രമിച്ചു എന്നാണു സര്‍ക്കാര്‍ കണ്ടെത്തല്‍. അതാണ്‌ അന്വേഷണം വിജിലന്‍സിന് വിട്ടത്. പക്ഷെ വ്യാജരേഖാ കേസുകള്‍ വിജിലന്‍സ് അല്ലാ അന്വേഷിക്കേണ്ടത് എന്ന് വ്യക്തമായതിനാലാണ് സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുന്നത്.

സെന്‍കുമാറിനെതിരെ കേസ് എടുക്കാനുള്ള വെമ്പലില്‍ സെന്‍കുമാര്‍ കേസുകള്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടി വിജിലന്‍സിന് വിടുകയാണ് എന്നും ഈ സംഭവം വ്യക്തമാക്കുന്നു. കേസ് വിജിലന്‍സില്‍ നില നില്‍ക്കില്ലാ എന്ന പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് സെന്‍കുമാറിനെതിരെ വരുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നിയമ പോരാട്ടത്തിന്നായി അവധിയിലായിര്‍ന്ന സെന്‍കുമാര്‍ എട്ടുമാസം മെഡിക്കല്‍ അവധിയില്‍ എന്ന വ്യാജരേഖ ചമച്ചു എന്നാണ് സെന്‍കുമാറിനെതിരെയുള്ള ആക്ഷേപം. ഇതുവഴി എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചു എന്നാണ് പരാതി.

എന്നാല്‍ അര്‍ഹതപ്പെട്ട പകുതി ശമ്പളത്തിലെ അവധി മെഡിക്കല്‍ അവധി ആക്കുക മാത്രമാണ് ചെയ്തത് എന്നാണു സെന്‍കുമാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here