സിഎജി റിപ്പോര്‍ട്ട്: ഉത്തരം നല്‌കേണ്ടത് അന്നത്തെ സര്‍ക്കാര്‍- ജേക്കബ് തോമസ്

0
57

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ താന്‍ ക്രമക്കേട് നടത്തിയെന്ന സിഎജി റിപ്പോര്‍ട്ടിന് മറുപടിയുമായി മുന്‍ വിജിലന്‍സ് ഡയറക്ടറും ഇപ്പോള്‍ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസ് രംഗത്ത്. തനിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് അന്നത്തെ സര്‍ക്കാരാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാന്ദനും വകുപ്പ് മന്ത്രിയും വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കപ്പലോടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പില്‍ നിയമിച്ചവരാണ് ഉത്തരവാദി. തനിക്കെതിരെ പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇതിനൊക്കെ പല ലക്ഷ്യങ്ങളുമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ജേക്കബ് തോമസിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ധനകാര്യ വകുപ്പ് പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി.എ.ജി ശരിവെക്കുകയായിരുന്നു. കെട്ടിടനിര്‍മ്മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നെന്നാണ് റിപ്പോര്‍ട്ട്. 2009-14 വരെയുള്ള കാലയളവിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here