സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടു

0
78

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ആരോപിച്ചു. നീറ്റ് പരീക്ഷാഫലം വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നിന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് മൂന്നു തവണ തിരുത്തി. വലിയ മണ്ടത്തരങ്ങളാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കൊള്ളാവുന്ന ആരെയെങ്കിലും ആരോഗ്യ വകുപ്പ് ഏല്‍പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

85 ശതമാനം സീറ്റിനും പ്രവേശനാധികാരം സര്‍ക്കാറിന് ലഭിച്ചിട്ടും സര്‍വത്ര ആശയകുഴപ്പമാണ്. പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ  അറിയിച്ചു.

സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കകള്‍ വേണ്ട. മാനേജ്‌മെന്റുകള്‍ ഒരു ഭാഗത്ത് സര്‍ക്കാറുമായി സഹകരിക്കുമ്പോള്‍ തന്നെ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കെ.കെ.ശൈലജ സഭയില്‍ വ്യക്തമാക്കി

ഇതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.  പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here