അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: സൈനികന് വീരമൃത്യു

0
69

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു. നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പിലാണ് പവന്‍ സിങ് സുഗ്ര എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിനു കാരണം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. മാന്‍കോട്ടെ-ബാല്‍നോയി മേഖലയിലെ സൈനികപോസ്റ്റിനെ ലക്ഷ്യമാക്കിയായിരുന്നു പാക് സൈന്യം വെടിവയ്പ്പ് നടത്തിയത്.

ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലും കഴിഞ്ഞദിവസം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കു പ്രകാരം 285 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here