അമിത് ഷായുടെത് ചാണക്യ തന്ത്രമല്ല … ഉളുപ്പില്ലായ്മയുടെ കുതന്ത്രം

0
3005

സമാധാനത്തിന്റെ മെത്രാൻമാർ ആയി ഒരു വശത്ത് പ്രചരണം നടത്തുന്ന ആർ എസ് എസ് മറുവശത്ത് അഖിലേന്ത്യ നേതാകളെ അണിനിരത്തി കലാപത്തിനു ഒരുങ്ങുകയാണ്. പക്ഷേ ആർഎസ്എസ് മനസിലാക്കാത്തെ പോകുന്നത് ഇത് കേരളം ആണ് എന്നതാണ്.

by ടി. ശശിധരൻ


ഇന്ത്യയിലെ ആർഎസ്എസും അതിന്റെ ഭരണകർത്താകളും എന്തും ചെയ്യാൻ തയ്യാറുകുന്ന കാലത്തിലേയ്ക്ക് ആണു കാര്യങ്ങൾ കടന്നു പോകുന്നത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ നേതാവും പാർലിമെന്റിലെ പ്രധാന പ്രതിപക്ഷത്തിന്റെ ഉപനേതാവുമായ രാഹുൽ ഗാന്ധിയോട് ബിജെപി കാണിച്ച സമീപനം എല്ലാവരും മനസിലാക്കേണ്ടതാണ്. വെള്ളപ്പൊക്ക ദുരിത പ്രദേശങ്ങൾ ഗുജറാത്തിൽ സന്ദർശിക്കാൻ എത്തിയപ്പോൾ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകർ രാഹുൽ ഗാഡിയെ കല്ല് എറിഞ്ഞ് വധിക്കാൻ ആണു ശ്രമിച്ചത്. വികാര വിക്ഷോഭത്താൽ ഏതെങ്കിലും ഒരു പ്രവർത്തകന്റെ ഒറ്റപ്പെട്ടെ ആക്രമണം ആയിരുന്നില്ല ഇത്. രാഹുൽ ഗാന്ധി വന്ന് തിരിച്ച് പോകുന്നതുവരെ കൂട്ടം കൂട്ടി നിന്ന് കല്ലെറിയുകയാണ് ചെയ്തത്.

പണ്ട് ബിജെപി പാർലിമെന്റിൽ വാജ്‌പേയിയും, അദ്വാനിയുമായി രണ്ട് എംപിമാർ മാത്രം ഉണ്ടായ കാലം ഉണ്ടായിരുന്നു അന്ന് അവരും ഈ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട് അവരെ ആരെയും കോൺഗ്രസ് കല്ലെറിഞ്ഞ് ഓടിച്ചത് നാം കണ്ടിട്ടില്ല ഇതാണു ഫാസിസം എന്ന് പറയുന്നത്. ഞങ്ങൾക്ക് ഇഷ്ടമില്ലാതത്തിനെ മുഴുവൻ ഇല്ലാത്തെയാക്കുക. ഇനി എന്ത് നെറികെട്ട പണി ചെയ്തും കേരളം പിടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വയം കലാപങ്ങൾ സൃഷ്ടിക്കുകയും കലാപത്തിന്റെ ഉത്തരവാദിത്വം വെറെ ആരുടെയെങ്കിലും തലയിൽ വെയ്ക്കുകയും വിധേയന്റെ വേദന വിവരിച്ച് കൊണ്ട് ജനങ്ങളിൽ മാക്‌സിസ്റ്റ് വിരുദ്ധ വികാരം സൃഷ്ടിച്ച് കേന്ദ്ര ഗവൺമെന്റ് ഇടപ്പെടാൻ പരിശ്രമിക്കുന്നത്.

തിരുവന്തപുരത്ത് കലാപം ഉണ്ടാക്കി പിറ്റേ ദിവസം മുതൽ പാർലിമെൻറിലും, രാജ്യസഭയിലും കേരളത്തെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുകയാണു ചെയ്യുന്നത് ഇതിൽ നിന്ന് ഏവർക്കും മനസിലാക്കാൻ കഴിയുന്ന ഒരു കാര്യം ബിജെപി കേരളത്തെ പിടിക്കാനുള്ള കലാപ പരിശ്രമങ്ങൾ ആണു നടന്നത് എല്ലാം.

ഇന്ന് അരുൺ ജെയ്റ്റ്‌ലി തിരുവന്തപുരത്ത് വന്നതും, ഇനി അമിത് ഷായും, ഇന്ത്യയിലെ ബിജെപിയിലെ മുഖ്യമന്ത്രിമാർ എല്ലാം ചേർന്ന് തീവണ്ടിയാത്ര ചെയ്ത് പ്രചരണം നടത്താൻ തീരുമാനിക്കുന്നതും അവസാനം ഹിന്ദുമഹാസഭ നേതാവ് മോഹൻ ഭഗവത് കൊട്ടികലാശത്തിനായി എത്തുന്നതും കേരളത്തിന്റെ മതേതര മാറ് പിളർക്കാൻ ആണ് എന്ന് മലയാളി തിരിച്ചറിയണം ആർഎസ്എസിനു എതിരെ കൂടുതൽ യോജിപ്പ് വളർത്തുന്നതിനു പകരം തരം കിട്ടിയാൽ സിപിഎമ്മിനെ കല്ലെറിയാനും, കളിയാക്കാനും പരിശ്രമിക്കുന്നവർ അത് കോൺഗ്രസ് ആയാലും, സിപിഐയുടെ എറണാകുളം ജില്ല സെകട്രറി രാജു ആയാലും പക്വത വന്ന രാഷ്ട്രിയത്തിന്റെ ലക്ഷണങ്ങൾ അല്ല കാണിക്കുന്നത് പകരം മാർകിസ്റ്റ് വിരുദ്ധ വികാരം മാത്രമാണ്.

സമാധാനത്തിന്റെ മെത്രാൻമാർ ആയി ഒരു വശത്ത് പ്രചരണം നടത്തുന്ന ആർ എസ് എസ് മറുവശത്ത് അഖിലേന്ത്യ നേതാകളെ അണിനിരത്തി കലാപത്തിനു ഒരുങ്ങുകയാണ്. പക്ഷേ ആർഎസ്എസ് മനസിലാക്കാത്തെ പോകുന്നത് ഇത് കേരളം ആണ് എന്നതാണ്. എന്തെല്ലാം മാറ്റം കേരളത്തിൽ വന്നാലും കേരളത്തിന്റെ മണ്ണിലും, വായുവിലും സാമൂഹ്യ വിമോചന പോരാട്ടത്തിൽ കമ്യൂണിസ്റ്റ്കാരന്റെ ചോര വീണത്തിന്റെ മണം ഉണ്ട്.

ഇവിടുത്തെ രാഷ്ട്രീയവും, ഇവിടുത്തെ സംസ്‌ക്കാരവും, ഇവിടുത്തെ എല്ലാ ബന്ധു ബന്ധനങ്ങളും പോരാട്ടത്തിന്റെ ചുവ ഉള്ളതാണ്. മോഹൻ ഭഗവതും, അമിത് ഷായ്ക്കും അത് എളുപ്പം ഇല്ലാതാക്കുവാൻ കഴിയും എന്ന് ധരിക്കരുത്. കേരളം ഇതിനോട് എല്ലാം ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യും. ഗുജറാത്തും, യു പി യും പിടിച്ച പോലെ കേരളത്തെ പിടിക്കാൻ ശ്രമിക്കുന്നത് ആനമണ്ടത്തരമാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാരും, ജനാധിപത്യവാദികളും, ഭൂരിപക്ഷ- ന്യൂനപക്ഷ മതേതരവാദികളും ലാഘവബുദ്ധിയോടെ കാണേണ്ടത് അല്ല ഇത്. അതിവിപുലമായി പ്രചരണവും, അതിവിപുലമായ പോരാട്ടവും കേരളത്തിൽ വളർന്ന് വരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here