ആതിരപ്പള്ളി പദ്ധതി വേണമോ?

0
215

ആതിരപ്പല്ലിക്കെതിരെ വി.എം.സുധീരന്‍ വീണ്ടും. അപ്രസക്തവും പ്രയോജനകരവുമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെട്ട അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും മുന്നോട്ടു വരുന്നത് ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തിയല്ല. മറിച്ച്, വൈദ്യുതി ബോര്‍ഡില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കരാര്‍ ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടാണ്. ഈ പദ്ധതിക്കെതിരെ ഉന്നയിക്കപ്പെട്ട വിയോജിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഇന്നേവരെ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സുധീരന്‍ നിരത്തുന്ന 11 കാരണങ്ങള്‍ ഇവയാണ്.

1) ഈ പദ്ധതിയ്ക്ക് ആവശ്യമായ ജലലഭ്യത ഇല്ല. 2) പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാകില്ല. 3) വൈദ്യുതി ഉല്‍പാദനചെലവ് കണക്കാക്കിയതിലും വളരെകൂടുതലാകും. 4) ചാലക്കുടി കീഴ്നദീതടത്തിലെ കുടിവെള്ളം, ജലസേചനാവശ്യങ്ങളെ ദോഷകരമായി ബാധിക്കും. 5) കൂടാതെ ഈ മേഖലയിലെ 14000 ഹെക്ടര്‍ ജലസേചന സൗകര്യം ഇല്ലാതാക്കും. 6) ഇരുപതില്‍പരം തദ്ദേശഭരണസ്ഥാപനങ്ങളിലെ കുടിവെള്ള ലഭ്യത കുറയ്ക്കും.
7) അതിരപ്പള്ളി പദ്ധതി വരുന്നതോടെ നിര്‍ത്തലാക്കപ്പെടുന്ന ഇടമലയാര്‍ ആഗ്മെന്റേഷന്‍ സ്‌കീമില്‍നിന്നം ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നഷ്ടപ്പെടും. 8) പെരിയാറിലെ ജലലഭ്യത കുറയും. 9) ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
10) അപൂര്‍വ്വ ജീവജാലങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാകും. 11) ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അതിരപ്പള്ളി-വാഴച്ചാല്‍ ജലപാതങ്ങളിലേയ്ക്കുള്ള നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാകും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും.

സമൂഹത്തിന് പ്രയോജനമില്ലാത്ത, ജനങ്ങള്‍ക്കും സര്‍ക്കാരിനും താങ്ങാനാകാത്ത ഭാരവും ബാധ്യതയുമായി തീരുന്ന ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയാല്‍ അതിന്റെ ഗുണഭോക്താവ് വൈദ്യുതിബോര്‍ഡിലെ ‘കരാര്‍ ലോബി’ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here